സേവനത്തിനൊരുങ്ങി കുട്ടിപ്പോലീസുകാർ

പുന്നപ്ര : ‌പൗരബോധവും ലക്ഷ്യബോധവും സാമൂഹികപ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ജനതയായി മാറാനൊരുങ്ങി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾ. പുന്നപ്ര ഡോ. ബി.ആർ. അംബേദ്കർ സ്മാരക ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 62-ഉം പറവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 40-ഉം ഉൾപ്പെടെ 102 വിദ്യാർഥികളാണ് സേവനസജ്ജരായത്. അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂൾ മൈതാനത്ത് നടത്തിയ പാസിങ് ഔട്ട് പരേഡിൽ എച്ച്. സലാം എം.എൽ.എ. അഭിവാദ്യം സ്വീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ജില്ലാ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. കെ.എൽ. സജിമോൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ, അജിതാ ശശി, അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷ്, പുന്നപ്ര എസ്.ഐ. ആർ.ആർ. രാകേഷ്, പ്രിൻസിപ്പൽമാരായ എ. സുമ, ആർ. രഞ്ജിത്ത്, എസ്.എം.സി. ചെയർമാൻ ദീവേഷ്കുമാർ എന്നിവർ പങ്കെടുത്തു.

Leave A Reply