പാരിപ്പള്ളി :സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് സ്ഥാപകദിനത്തിൽ പുസ്തകത്തൊട്ടിലൊരുക്കി അമൃത സ്കൂളിലെ സ്റ്റുഡന്റ് പോലീസ്. പുസ്തകത്തൊട്ടിൽ ഉദ്ഘാടനം കവി ബാബു പാക്കനാർ നിർവഹിച്ചു. സ്റ്റുഡന്റ് പോലീസ് ദിനാചരണത്തിന്റെ സ്കൂൾതല ഉദ്ഘാടനം പാരിപ്പള്ളി ഐ.എസ്.എച്ച്.ഒ. ഡി.ദീപു നിർവഹിച്ചു.
കേഡറ്റുകൾ തയ്യാറാക്കിയ തൊട്ടിലിൽ കേഡറ്റുകളും സ്കൂളിലെ മറ്റു വിദ്യാർഥികളും അധ്യാപകരും പുസ്തകങ്ങൾ നിക്ഷേപിച്ചു. മുൻ കേഡറ്റുകളും പങ്കെടുത്ത ചടങ്ങിൽ അഞ്ഞൂറോളം പുസ്തകങ്ങൾ ആദ്യദിവസം ശേഖരിച്ചു. ഹെഡ്മിസ്ട്രസ് ഗിരിജകുമാരി, പി.ടി.എ. പ്രസിഡന്റ് ആർ.ജയചന്ദ്രൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ എന്നിവർ പത്ത് പുസ്തകങ്ങൾ വീതം നൽകി. സ്റ്റാഫ് സെക്രട്ടറി വിദ്യ, സി.പി.ഒ.മാരായ എ.സുഭാഷ് ബാബു, എൻ.ആർ.ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.