ആനച്ചാടിപ്പാലത്തിന്റെ കൈവരി തകർന്നു

തെന്മല : കൊല്ലം-തിരുമംഗലം അന്തസ്സംസ്ഥാന പാതയിൽ കഴുതുരുട്ടി ആനച്ചാടിപ്പാലത്തിന്റെ കൈവരി തകർന്നിട്ടും നടപടിയില്ല. ഇതുവഴി പോകുന്ന ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കിത്‌ അപകടക്കെണിയാണ്‌. ദേശീയപാതയിൽ രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ചുമാത്രം കടന്നുപോകാൻ വീതിയുള്ള പാലമാണിത്.

വലിയ ചരക്കുവാഹനങ്ങൾക്ക്‌ പലപ്പോഴും വശംകൊടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. കഴുതുരുട്ടി ജങ്‌ഷനിൽനിന്ന് ആനച്ചാടി, തകരപ്പുഴ ഉൾപ്പെടെയുള്ള തോട്ടംമേഖലയിലേക്ക് നടന്നുപോകുന്നവരും പാലം കുറുകേകടക്കവേ അപകടത്തിൽപ്പെടാനുള്ള സാധ്യതയുണ്ട്.

Leave A Reply