ഇടവ : ജവഹർ പബ്ലിക് സ്‌കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിസംരക്ഷണ ദിനാചരണവും പ്ലാസ്റ്റിക് നിർമാർജനയജ്ഞവും നടത്തി. ലോക പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് കാപ്പിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോഷി മായമ്പറമ്പിൽ അധ്യക്ഷനായി. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ.എസ്.സന്ധ്യ, സയൻസ് ക്ലബ്ബ് കോ-ഓർഡിനേറ്റർ പി.എച്ച്.ദ്വുപ്തി ദാസ്, അധ്യാപകരായ എസ്.അജയേഷ്, എസ്.അഭിറാം എന്നിവർ സംബന്ധിച്ചു.
സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ കാപ്പിൽ കടൽത്തീരത്താണ് പ്ലാസ്റ്റിക് നിർമാർജനയജ്ഞം നടത്തിയത്. പ്രിൻസിപ്പൽ ഫാ. ജോഷി മായമ്പറമ്പിലിന്റെ അധ്യക്ഷതയിൽ ഇടവ പി.എച്ച്.സി. ഓഫീസർ ഡോ. ഹാഷിം ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അരുൺകുമാർ, അബ്ദുൽ സലാം, അനിൽകുമാർ, ജെ.എച്ച്.ഐ. സി.ജുബിൻ എന്നിവർ പങ്കെടുത്തു. കടൽത്തീരത്തെ പ്ലാസ്റ്റിക് ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറി.