കുവൈത്ത് പ്രവാസികളിൽ ഇന്ത്യക്കാർ മുന്നിൽ. 1.02 ദശലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിൽ പ്രവാസികളായുള്ളത്. ഇന്ത്യക്കാരിൽ മലയാളികൾ മുന്നിൽ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയ കണക്കുകളിലാണ് പുതിയ എണ്ണം. 2022 മാർച്ച് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
ലോകമെമ്പാടുമായി 13.4 ദശലക്ഷം ഇന്ത്യൻ പ്രവാസികളുണ്ട്. ജി.സി.സി രാജ്യങ്ങളിലാണ് ഇതിൽ പകുതിയിലധികം പേരും. ആകെയുള്ള എൻ.ആർ.ഐകളുടെ 66 ശതമാനത്തിലധികം ഗൾഫ് രാജ്യങ്ങളിലാണ്. ഗൾഫ് രാജ്യങ്ങളിലാകെ 8.8 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് (എൻ.ആർ.ഐ) സ്ഥിതിവിവര കണക്ക് പറയുന്നു.