കുളനട പഞ്ചായത്ത് തുമ്പമണ്‍ താഴം മണ്ണാകടവ് പാലത്തിന് 5.28 കോടി രൂപയുടെ ഭരണാനുമതി

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ കുളനട പഞ്ചായത്ത് തുമ്പമണ് താഴം മണ്ണാകടവ് പാലത്തിന് ഇറിഗേഷന് വകുപ്പില് നിന്ന് 5.28 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എം.എല്.എയുമായ വീണാ ജോര്ജിന്റെ നിരന്തര ഇടപെടലിനെ തുടര്ന്നാണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്. നേരത്തെ പദ്ധതിക്ക് ധനകാര്യ വകുപ്പില് നിന്ന് സാമ്പത്തികാനുമതി ലഭിച്ചിരുന്നു. 2018ലെ പ്രളയത്തെ തുടര്ന്ന് പാലത്തിന്റെ ഉയരത്തിലും സമീപന പാതയിലും മാറ്റം വരുത്തിയതിന്റെ ഫലമായി അധിക തുക കൂടി അനുവദിക്കണമായിരുന്ന.
അങ്ങനെ നിലവിലെ ബഡ്ജറ്റ് തുകക്ക് പുറമെ 2.28 കോടി രൂപ കൂടി ഉള്പ്പെടുത്തി ഭരണാനുമതി പുതുക്കിയതോടെ പദ്ധതി വേഗത്തില് യഥാര്ഥ്യമാകുകയാണ്.
പ്രദേശവാസികളുടെ ചിരകാലാഭിലാഷമാണ് യാഥാര്ത്ഥ്യമാകുന്നത്. 2018 മുതല് തുടര്ച്ചയായി വെള്ളപ്പൊക്കത്തില് ഏറെ ദുരിതം അനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങള്ക്ക് പ്രയോജന പ്രദമാകുന്ന രീതിയിലാണ് പുതിയ പാലത്തിന്റെ നിര്മ്മാണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ആറന്മുള, അടൂര് നിയോജക മണ്ഡലങ്ങളിലെ കൂളനട, തുമ്പമണ് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് അച്ചന്കോവിലാറിനു കുറുകെ മണ്ണാകടവിലാണ് നിര്ദ്ദിഷ്ട തുമ്പമണ് താഴം-മണ്ണാകടവ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. ആറന്മുള നിയോജകമണ്ഡലത്തിലെ കൂളനട പഞ്ചായത്ത് നിവാസികളുടെ ആവശ്യമനുസരിച്ച് മന്ത്രി വീണാ ജോര്ജ് സര്ക്കാരിനു നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത പ്രവൃത്തിക്ക് 2020-21 സംസ്ഥാന ബഡ്ജറ്റില് തുക വകയിരുത്തിയിട്ടുളളത്.
കുളനട ജംഗ്ഷനില് നിന്നും 2 കി.മീ. കിഴക്കുമാറിയും പന്തളം ജംഗ്ഷനില് നിന്നും പന്തളം-പത്തനംതിട്ട റോഡില് 2 കി.മീ. മാറിയുമാണ് നിര്ദ്ദിഷ്ട പാലത്തിന്റെ സ്ഥാനം. കുളനട, തുമ്പമണ് പഞ്ചായത്തുകളിലെ ജനങ്ങള്ക്ക് ഒരുപോലെ ഉപയോഗപ്രദമാകുന്ന പ്രസ്തുത പാലം 84.8 മീ. നീളത്തിലും 4.85മീ. വീതിയിലും (4.25 ാ ഇമൃൃമഴല ംമ്യ ംശറവേ) ആണ് ഡിസൈന് ചെയ്തിരിക്കുന്നത്. സമയബന്ധിതമായി പാലം യാഥാര്ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
Leave A Reply