ധ്യാൻ ശ്രീനിവാസൻ ഒരു പീരീഡ് ത്രില്ലറായ ജൈലർ എന്ന ചിത്രവുമായി എത്തുകയാണ്. സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. സക്കീർ മടത്തിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻ കെ മുഹമ്മദ് ആണ്. സിനിമ ഓഗസ്റ്റ് പത്തിന് പ്രദർശനത്തിന് എത്തും.
നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, 1956-57 കാലഘട്ടത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം, അഞ്ച് കുപ്രസിദ്ധ കുറ്റവാളികളു൦ ഒരു ജയിലർ എന്ന ധ്യാനിന്റെ കഥാപാത്രത്തെയും അവരുമായി ഒരു പരീക്ഷണം നടത്താനുള്ള ശ്രമത്തെയും കേന്ദ്രീകരിച്ചാണ്.
മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, തമിഴ് നടൻ ജയപ്രകാശ്, ബി കെ ബൈജു തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക.
ടെക്‌നിക്കൽ ക്രൂവിൽ മഹാദേവൻ തമ്പി ഛായാഗ്രഹണവും ദീപു ജോസഫാണ് എഡിറ്റിംഗും. രംഗനാഥ് രവി സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നു.