രാജ്യത്തിന്റെ എല്ലാ കോണുകളിലും അത്യാധുനിക സാങ്കേതികവിദ്യ എത്തിക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു
രാജ്യത്തിന്റെ എല്ലാ കോണുകളിലും അത്യാധുനിക സാങ്കേതികവിദ്യ എത്തിക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു വ്യക്തമാക്കി.
നിരവധി ജില്ലകളിലായി 3 ലക്ഷത്തിലധികം 5ജി സൈറ്റുകൾ വിജയകരമായി സ്ഥാപിക്കുന്നത് നമ്മുടെ സാങ്കേതിക യാത്രയിലെ ഒരു സുപ്രധാന നേട്ടത്തെ അത് സൂചിപ്പിക്കുന്നുവെന്നും പറഞ്ഞു.
ലോകത്തിലെ രണ്ടാമത്തെ വലിയ 5G ആവാസവ്യവസ്ഥയെക്കുറിച്ചുള്ള കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ ഇന്ത്യ മുന്നേറുന്നു! വിവിധ ജില്ലകളിലായി 3 ലക്ഷത്തിലധികം 5G സൈറ്റുകൾ വിജയകരമായി സ്ഥാപിക്കുന്നത് നമ്മുടെ സാങ്കേതിക യാത്രയിലെ ഒരു നാഴികക്കല്ലായ നേട്ടത്തെ സൂചിപ്പിക്കുന്നു. ഈ ദ്രുതഗതിയിലുള്ള 5 ജി വ്യാപനം രാജ്യത്തിന്റെ എല്ലാ കോണുകളിലും അത്യാധുനിക സാങ്കേതികവിദ്യ എത്തിക്കുന്നതിനും ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനും പുരോഗതിയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത അടിവരയിടുന്നു.