ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് വെബ്ബിനാർ

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റ് കളമശ്ശേരി സെൻറ് പോൾസ് കോളേജ് ബി.ബി.എ വിഭാഗവുമായി ചേർന്ന് ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു.

ചേർത്തല ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഡോ.  യു സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കാലഘട്ടത്തിനനുസരിച്ച് വിദ്യാർത്ഥികളെ നവീകരിക്കാൻ സഹായിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം (എൻ. ഇ. പി) എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എൻ.ഇ.പി പൂർണാർത്ഥത്തിൽ നടപ്പിൽ വരുന്നതോടുകൂടി വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എന്നിവയുടെ കേരള ലക്ഷദ്വീപ് മേഖലാ തലവൻ ശ്രീ പളനിച്ചാമി ഐ. ഐ.എസ് അധ്യക്ഷതവഹിച്ചു.
സി.ബി.സി കേരള ജോയിന്റ് ഡയറക്ടർ ശ്രീമതി വി പാർവതി ഐ ഐ എസ്,  സെൻറ് പോൾസ് കോളേജ് ബി.ബി.എ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ശ്രീ ബിച്ചു എസ് നായർ, സിബിസി എറണാകുളം യൂണിറ്റ് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ (ഇൻ ചാർജ് ) ശ്രീ അബ്ദു മനാഫ് എന്നിവരും വെബിനാറിൽ സംസാരിച്ചു.
Leave A Reply