മസ്കത്ത്: രാജ്യത്തിന്റെ സമുദ്രഭാഗത്തുനിന്ന് ചെറിയ നെയ്മീൻ (അയക്കൂറ) പിടിക്കുന്നതിന് ഈ മാസം 15 മുതൽ വിലക്ക്. മീനിന്റെ പ്രജനനകാലം പരിഗണിച്ചാണ് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചത്.
65 സെൻറിമീറ്ററിൽ കുറഞ്ഞ വലുപ്പമുള്ള മീനുകൾ പിടിക്കുന്നതിനാണ് വിലക്കുള്ളത്. രണ്ടു മാസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
നിശ്ചിത വലുപ്പത്തിലും കുറഞ്ഞ മീനുകൾ വലയിൽപെട്ടാൽ അതിവേഗം കടലിൽ തിരിച്ചിടണമെന്നും അധികൃതർ മത്സ്യത്തൊഴിലാളികളോട് നിർദേശിച്ചു. ഈ ഇനത്തിൽ ഉൾപ്പെട്ട നെയ്മീൻ സൂക്ഷിച്ചുവെക്കുന്നതും വിൽപന നടത്തുന്നതുമെല്ലാം നിരോധനത്തിൽ ഉൾപ്പെടും. വിലക്ക് ലംഘിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.