സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകിയില്ല; മിന്നൽ പരിശേധന നടത്തി പിഴയിട്ട് പോലീസ്

കൊല്ലം: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിന്റെ മിന്നൽ പരിശോധന. കൊല്ലത്തെ സ്വകാര്യ ബസുകളിലാണ് ട്രാഫിക് പോലീസ് പരിശോധന നടത്തിയത്. കൺസഷൻ നൽകിയില്ലെന്ന് കണ്ടെത്തിയ മൂന്ന് ബസുകളിലെ കണ്ടക്ടർമാർക്ക് 1000 രൂപ പിഴയും ഇട്ടു.പെട്ടെന്നുള്ള പരിശോധനയിൽ വിദ്യാർത്ഥികളുടെ നേരിട്ടുള്ള പരാതിയും കേട്ടു.

അഞ്ചാലുംമൂട്, തങ്കശേരി, റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾക്കെതിരെയാണ് പരാതികൾ ഉയരുന്നത്. രാവിലെ ആറ് മണിമുതൽ വൈകിട്ട് ഏഴ് മണിവരെയാണ് വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണമെന്ന് കളക്ടറുടെ ഉത്തരവ്. എന്നാൽ, പല സ്വകാര്യ ബസുകളും ഇത് കണക്കിലെടുക്കാറില്ല.

സ്കൂളിലേക്ക് മാത്രമല്ല, ട്യൂഷന് പോകാനും വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണം. എന്നാൽ ചില സ്വകാര്യ ബസുകൾ ഇതും നിഷേധിക്കുന്നതായി പരാതികളുണ്ട്.

Leave A Reply