സോഹ്നയിലെ മുസ്ലിം പള്ളിക്ക് നേരെ നടന്ന ആക്രമണം; ഇസ്‍ലാംമത വിശ്വാസികൾക്ക് കാവലായത് സിഖ് മതസ്ഥർ

ഗുരുഗ്രാം: സോഹ്നയിലെ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മുപ്പതോളം ഇസ്‍ലാംമത വിശ്വാസികൾക്ക് കാവലായത് സിഖ് മതസ്ഥർ. അക്രമം നടക്കുന്ന സമയത്ത് ഇമാമും കുടുംബവും, പന്ത്രണ്ടോളം കുട്ടികളുമടങ്ങുന്ന സംഘവുമായിരുന്നു പള്ളിയിലുണ്ടായിരുന്നത്.

വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ചയാണ് തീവ്ര ഹിന്ദുത്വവാദികളുടെ നൂറോളം പേരടങ്ങുന്ന സംഘം സോഹ്നയിലെ മുസ്ലിം പള്ളി ആക്രമിച്ചത്.

സോഹ്നയിലെ ഷാഹി മസ്ജിദ് കോമ്പൗണ്ടിൽ നിരവധി കുടുംബങ്ങൾ താമസിക്കുകയും കുട്ടികൾ പഠിക്കുകയും ചെയ്യുന്നുണ്ട്. പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കണ്ടാലറിയാവുന്ന ചിലർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Leave A Reply