ആരും തട്ടിക്കൊണ്ടുപോയില്ല; അത് കുട്ടിയുടെ കള്ളക്കഥ

കണ്ണൂർ: കക്കാട് നാലംഗ സംഘം തട്ടി കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന 15 വയസുകാരിയുടെ പരാതി കള്ളക്കഥ . ഇന്നലെ രാവിലെ വാനിലെത്തിയ നാലംഗ സംഘം വാനിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചുവെന്നും കുതറി ഓടിയതു കൊണ്ടാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു 15 കാരിയുടെ മൊഴി. സിറ്റി പൊലീസ് നടത്തിയഅന്വേഷണത്തിലാണ് വാനും തട്ടി കൊണ്ടുപോകലുമോക്കെ കള്ളമാണെന്ന് മനസ്സിലായത്.

സമയം ഇന്നലെ രാവിലെ 9.10. കക്കാട് കുഞ്ഞിപ്പള്ളിയിലെ ഇടറോഡിൽ വച്ച് നാലംഗ സംഘം തട്ടികൊണ്ടു പോകാൻ ശ്രമിച്ചു വെന്ന് 15 വയസുകാരിയുടെ പരാതി.സമീപവാസികൾ ഓടി കൂടി . വാർത്ത പരന്നു. പട്ടാപകൽ നടന്ന തട്ടി കൊണ്ടു പോകൽ ശ്രമത്തിൽ നാട് ഞെട്ടി. തട്ടികൊണ്ടു പോകാൻ വന്ന സംഘം എത്തിയത് വാനിലാണെന്നും രക്ഷപ്പെട്ടത് കുതറി ഓടിയതു കൊണ്ടാണെന്നും പെൺകുട്ടി നാട്ടുകാരെ വിശ്വസിപ്പിച്ചു.

സമീപത്തെ സി സി ടി വിയിൽ നിന്ന് ഒരു വാനിന്റെ ദൃശ്യവും ലഭിച്ചതോടെ കഥ കൂടുതൽ പടർന്നു. സംഭവ സ്ഥലത്തേക്ക് എത്തിയ ടൗൺ പൊലീസ് ആദ്യം പരിശോധിച്ചത് സി സി ടി വി. തട്ടികൊണ്ടു പോകാൻ ശ്രമം നടന്നുവെന്ന് 15 കാരി പറഞ്ഞ ഇടറോഡിലേക്ക് വാൻ വന്നിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചു.

സി സി ടി വി യിൽ കണ്ട വാൻ സ്ക്കൂൾ കുട്ടികളുമായി പോകുന്നതാണെന്നും പൊലീസ് കണ്ടെത്തി. ഇതൊടെ വീണ്ടും പൊലീസ് കുട്ടിയുടെ മൊഴി എടുത്തപ്പോൾ വെറുതെ പറഞ്ഞതാണെന്ന കുറ്റസമ്മതം. കുട്ടി മാനസിക പ്രശ്നങ്ങൾ നേരിടുന്നതായാണ് പൊലീസ് കണ്ടെത്തൽ.

Leave A Reply