ഇംഫാല്‍: മണിപ്പുരില്‍ സംഘർഷം തുടരുന്നു. പടിഞ്ഞാറന്‍ ഇംഫാലില്‍ വെടിവയ്പ്പുണ്ടായി. പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം. അക്രമത്തിൽ പോലീസുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസുകാരന്റെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രദേശത്ത് ഇപ്പോഴും കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്പ് തുടരുകയാണെന്ന് പോലീസ് അറിയിച്ചു.