മദീന: സൗദിയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് ആറ് പേർ മരിച്ചു. രണ്ടു വർഷം മുമ്പ് ദക്ഷിണ സൗദി അതിർത്തിയിൽ നിയമിക്കപ്പെട്ട സൈനികനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
സൗദി പൗരനും ഭാര്യയും ഒരു മകനും മൂന്നു പെൺമക്കളുമാണ് മരണപ്പെട്ടത്. ഒരു ബാലൻ പരുക്കുകളോടെ രക്ഷപ്പെട്ടു. മദീന ഖുറൈദ റോഡിലാണ് അപകടം നടന്നത്.
കുടുംബത്തെ ദക്ഷിണ സൗദിയിലേയ്കെ ൻകു മാറ്റാ തീരുമാനിച്ച സഹോദരൻ ഭാര്യയെയും മക്കളെയുമായി തബൂക്കിൽ നിന്ന് ദക്ഷിണ സൗദിയിലേക്ക് പോകുന്നതിനിടെയാണ് ഖുറൈദ റോഡിൽ വെച്ച് കാർ അപകടത്തിൽ പെട്ടതെന്ന് സൈനിക ഉദ്യോഗസ്ഥന്റെ സഹോദരൻ സയ്യാഫ് അൽശഹ്‌റാനി പറഞ്ഞു.