‘എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയാനായില്ല, നിരപരാധിയാണ്’: ജാമ്യഹർജിയിൽ ഡോ.വന്ദന കൊലക്കേസ് പ്രതി

കൊച്ചി ∙ നിരപരാധിയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടു ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപ് ഹൈക്കോടതിയിൽ ഹർജി നൽകി. അരക്ഷിതമായ മാനസികാവസ്ഥയിലായിരുന്നെന്നും ചെയ്യുന്നതെന്തെന്നു മനസ്സിലാക്കാനുള്ള ശേഷിയില്ലായിരുന്നെന്നും ഹർജിയിൽ അറിയിച്ചു.

മരുന്നിന്റെ സ്വാധീനത്താൽ എന്താണ് താൻ ചെയ്യുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു എന്നും ഹർജിയിലുണ്ട്. കൊട്ടാരക്കര മജിസ്ട്രേട്ട് കോടതിയും കൊല്ലം ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് സിയാദ് റഹ്മാൻ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. മേയ് 10നു പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച ജി.സന്ദീപ് ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പെടെ 5 പേരെ പരുക്കേൽപിക്കുകയും

Leave A Reply