അ​ഞ്ചു​വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : യുവാവ് പിടിയിൽ

പ​ത്ത​നം​തി​ട്ട: അ​ഞ്ചു​വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തി​യ യു​വാ​വ് പൊലീസ് പിടിയിൽ. പെ​രു​നാ​ട് കൂ​നം​ക​ര മ​ന്ദ​പ്പു​ഴ സ്വ​ദേ​ശി ഗോ​പ​കു​മാ​റാ​ണ്​ (43) പി​ടി​യി​ലാ​യ​ത്. പെ​രു​നാ​ട് പൊ​ലീ​സ് പി​ടി​കൂ​ടിയത്.

പ്ര​തി​യെ പ​ത്ത​നം​തി​ട്ട​യി​ൽ​ നി​ന്നും പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്​. കു​ട്ടി​യു​ടെ മൊ​ഴി കോ​ട​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി.

റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave A Reply