കരിപ്പൂര്‍ ഭൂമി ഏറ്റെടുപ്പ്: പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിച്ചു

മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ, നെടിയിരുപ്പ് എന്നീ വില്ലേജുകളിലെ 14.5 ഏക്കർ ഭൂമി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഇരുവശത്തും നിർമ്മാണത്തിന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന 64 കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജ് അനുവദിച്ചു.

മാനദണ്ഡ പ്രകാരമുള്ള 4,60,000/- രൂപയ്ക്ക് പുറമെ 5,40,000/- രൂപ അധിക സഹായമായി നൽകി ഒരു കുടുംബത്തിന് ആകെ 10,00,000/- രൂപ പ്രത്യേക പുനരധിവാസ പാക്കേജായാണ് അനുവദിക്കുക. കീഴ് വഴക്കമാക്കരുതെന്ന നിബന്ധനയോടെ പ്രത്യേക കേസായി പരിഗണിച്ച് ആഗസ്റ്റ് രണ്ടിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പാക്കേജ് അനുവദിച്ചത്.

Leave A Reply