ഹമദിൽ വഴികാട്ടാൻ ഡിജിറ്റൽ വേ ഫൈൻഡിങ് സംവിധാനം സജ്ജമാക്കി

ദോഹ: ഹമദ് വിമാനത്താവളത്തിലുടനീളം വഴിതെറ്റാതെ സഞ്ചരിക്കാൻ യാത്രക്കാർക്കായി പുതിയ ഡിജിറ്റൽ വേ ഫൈൻഡിങ് സംവിധാനം സജ്ജം.

വിമാനത്താവളത്തിലെ ഓർക്കാർഡിൽ നിന്ന് ഭീമൻ ലാംപ് ബിയർ സ്ഥാപിച്ചിരിക്കുന്നിടത്തേക്ക് അല്ലെങ്കിൽ ടെർമിനലിലെ ലോഞ്ചുകളിലേക്ക് അതുമല്ലെങ്കിൽ ഡൈനിങ്, റീട്ടെയ്ൽ ശാലകളിലേക്ക് എല്ലാം യാത്രക്കാർക്ക് ഈ ഡിജിറ്റൽ വേ ഫൈൻഡർ കൃത്യമായി വഴികാട്ടും.

ക്യൂആർ കോഡുകൾ ഉപയോഗിച്ച് വിമാനത്താവളത്തിലെ ടെർമിനലുകളിൽ ഉടനീളമുള്ള വ്യത്യസ്ത ഡിജിറ്റൽ ടച്ച് പോയിന്റുകളിലെ വേ ഫൈൻഡിങ് സൊലൂഷനുകൾ പ്രയോജനപ്പെടുത്താം.

 

Leave A Reply