തൊഴിലാളികളുടെ താമസ സ്ഥലത്തടക്കം വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും ബോധവത്കരണ ക്ലാസുകളടക്കം സംഘടിപ്പിക്കുമെന്നും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണർ സുരേഷ് വർഗീസ് പറഞ്ഞു. തൊഴിൽ വകുപ്പുമായി ചേർന്ന് അന്തർസംസ്ഥാന തൊഴിലാളികൾക്കായി ലഹരിവിരുദ്ധ കാമ്പയിനുകളും സംഘടിപ്പിക്കും.
ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും അന്തർസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടത്ര അറിവില്ല. ഈ സാഹചര്യത്തിലാണ് ബോധവത്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ എക്സൈസ് തീരുമാനിച്ചിരിക്കുന്നത്.