മോസ്കോ: യുവതിയെ തട്ടിക്കൊണ്ടുപോയി 14 വർഷം ലൈംഗീക അടിമയായി പാർപ്പിച്ചയാൾ അറസ്റ്റിൽ. റഷ്യയിലെ ചെല്യാബിൻസ്കിലാണ് സംഭവം.
സംഭവത്തിൽ വ്ളാഡിമിർ ചെസ്കിഡോവ് എന്ന 51കാരനാണ് പോലീസ് പിടിയിലായത്.
2009ലാണ് നിലവിൽ 33 വയസുള്ള യുവതിയെ പ്രതി തട്ടിക്കൊണ്ടുപോയത്. ഈ കാലയളവിനിടെ പ്രതി 1,000 പ്രാവശ്യത്തോളം തന്നെ പീഡനത്തിനിരയാക്കിയെന്ന് യുവതി പോലീസിന് മൊഴി നൽകി. ചെസ്കിഡോവിന്റെ മാതാവിന്റെ സഹായത്താൽ ഈ വീട്ടിൽ നിന്നും രക്ഷപെട്ട യുവതി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 2011 ൽ ഇയാൾ ഒരു യുവതിയെ കൊലപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തി.
സ്മോളിനോ ഗ്രാമത്തിലെ ചെസ്കിഡോവിന്റെ ഒറ്റനില വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ സെക്സ് ടോയ്സ്, അശ്ലീല സിഡികൾ എന്നിവയുടെ ശേഖരം കണ്ടെത്തി.