പള്ളിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി പ്രവര്‍ത്തനം ആരംഭിച്ചു

പാലക്കാട് ജില്ലയിലെ പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം കുടുംബാരോഗ്യം കേന്ദ്രത്തില്‍ സായാഹ്ന ഒ.പി പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ ഒ.പി പ്രവര്‍ത്തിക്കും. നേരത്തെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

2023-24 സാമ്പത്തികവര്‍ഷത്തില്‍ ഗ്രാമ പഞ്ചായത്തിന്റെ ഒന്‍പത് ലക്ഷം രൂപ ചെലവഴിച്ചാണ് സായാഹ്ന ഒ.പി ആരംഭിച്ചത്. ഒന്നു വീതം ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരാണ് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്. ഇ-ടോക്കണ്‍ സംവിധാനവും രക്തപരിശോധനക്ക് ലാബ് സൗകര്യവും ഉണ്ട്. 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് മിതമായ നിരക്കിലുമാണ് ലാബില്‍ പരിശോധന നടത്തുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ സായഹ്ന ഒ.പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷിത ദാസ് അധ്യഷയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബി എടമന, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ഹസന്‍, ജില്ലാ പഞ്ചായത്ത് അംഗം കമ്മുകുട്ടി എടത്തോള്‍, ബ്ലോക്ക് അംഗങ്ങളായ പി.ടി ഫിറോസ്, ഷൈമ ഉണ്ണികൃഷ്ണന്‍, ശാന്തകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply