വൈക്കം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. വെച്ചൂർ വേരുവള്ളി ഭാഗത്ത് കളരിക്കൽതറ വീട്ടിൽ കെ.എം. മനു (അമ്പിളി-20), തലയാഴം പുത്തൻപാലം ഭാഗത്ത് കൊട്ടാരത്തിൽ വീട്ടിൽ കെ.എസ്. വിമൽ (കുഞ്ഞൻ-20), ഇയാളുടെ സഹോദരനായ കെ.എസ്. വിഷ്ണു (കൊട്ടാരം-24), വെച്ചൂർ പുത്തൻപാലം ഈസ്റ്റ് ഭാഗത്ത് വൈഷ്ണവ് (ചാത്തൻ-23) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘംചേർന്ന് കഴിഞ്ഞദിവസം രാത്രിയിൽ വെച്ചൂർ പുത്തൻപാലം ഷാപ്പിന് സമീപത്തുവെച്ച് തലയാലം സ്വദേശിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അഖിലും പ്രതികളും നേരത്തേ സുഹൃത്തുക്കളായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമം. പ്രതികളിലൊരാളായ മനുവിനെതിരെ വൈക്കം, മുഹമ്മ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.