എല്ലാവരേയും സംരക്ഷിക്കാനാകില്ലെന്ന ഹരിയാന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

ണ്ഡീഗഢ്:  വര്‍ഗീയ സംഘര്‍ഷം രൂക്ഷമായതിനിടെ ഹരിയാണയില്‍ എല്ലാവരേയും സംരക്ഷിക്കാനാകില്ലെന്ന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രസ്താവന വിവാദത്തിൽ.

മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.

എല്ലാവരും സൗമനസ്യം കാണിക്കണം, അതില്ലാതെ ഒരു സുരക്ഷയും ഉണ്ടാകില്ല. പോലീസിനോ സൈന്യത്തിനോ സര്‍ക്കാരിനോ എല്ലാവരേയും സംരക്ഷിക്കാൻ കഴിയില്ലെന്നും ഖട്ടാര്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയടക്കമുള്ളവര്‍ ഖട്ടാറിന്റെ പ്രസ്താനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അദ്ദേഹത്തെ പിന്തുണച്ചു.

സര്‍ക്കാരിന് എല്ലാവരേയും സംരക്ഷിക്കാൻ കഴിയില്ലെന്ന ഖട്ടാറിന്റെ പ്രസ്താവന ഒരു വസ്തുതയാണെന്ന് പറഞ്ഞ മമത അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും വ്യക്തമാക്കി.

Leave A Reply