മദ്യം വിലകുറച്ച് നൽകിയില്ല; തൃശൂരിൽ ബാർ അടിച്ചുതകർത്തു, 2 പേർ അറസ്റ്റിൽ

തൃശൂർ: മദ്യം വില കുറച്ച് നൽകിയില്ലെന്നാരോപിച്ച് തൃശൂരിൽ ബാർ അടിച്ചുതകർത്തു. കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. യുവാക്കളാണു ബാർ അക്രമിച്ചത്. സംഭവത്തിൽ ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

അറസ്റ്റിലായവർ ഉൾപ്പെടെ നാലു പേര്‍ ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്കു നല്‍കാനാവശ്യപ്പെട്ടു. ബാര്‍ ജീവനക്കാരുമായുള്ള തർക്കത്തെത്തുടർന്നു മടങ്ങിപ്പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിനു മുന്നിലെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തടയാൻ ശ്രമിച്ച ബാര്‍ മാനേജരെ മര്‍ദിച്ചു. രണ്ടു ബാര്‍ ജീവനക്കാര്‍ക്കും പരുക്കേറ്റു. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നു ബാറുടമ പരാതിയിൽ ചൂണ്ടിക്കാട്ടി.

Leave A Reply