കാഞ്ഞങ്ങാട്: ജില്ല ഖാദിഗ്രാമ വ്യവസായം ഓണം മേളയുടെ ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 ന് കാഞ്ഞങ്ങാട് ഖാദി സൗഭാഗ്യയില്വെച്ച് നടക്കുമെന്ന് അധികൃതര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മേള ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയര്‍ പേഴ്സൻ കെ.വി സുജാത അധ്യക്ഷത വഹിക്കും. 2023-24 വര്‍ഷത്തില്‍ 150കോടി രൂപയാണ് ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഇതില്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ കീഴില്‍ മുപ്പത് കോടിയുടെ വിൽപന ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം ഓണ സമയത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഖാദി ഉല്പന്നങ്ങള് ചെലവായത് കാഞ്ഞങ്ങാട്ട് ആണ് എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 30 ശതമാനം ഗവ. റിബേറ്റുകളോടുകൂടി സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, പാന്റ് പീസ്, ഡിസൈനര്‍ വസ്തുക്കള്‍, ചൂരിദാര്‍ ടോപ്, മുണ്ടുകള്‍, മെത്തകള്‍ എന്നീ ഉൽപന്നങ്ങളാണ് മേളയില്‍ വിൽപനക്കുകുക. ഓണം മേളയില്‍ ആകര്‍ഷകമായ രീതിയില്‍ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഓണം മേള ആകര്‍ഷമാക്കുന്നതിന് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു മേഖല ജീവനക്കാര്‍ക്ക് 1,00,000 രൂപ വ രെ ക്രെഡിറ്റ് സൗകര്യവും ഷോറൂമുകളില്‍ ലഭ്യമാണ്. ആകർഷകമായ സമ്മാനങ്ങളും ഖാദി ബോർഡ് ഒരുക്കിയിട്ടുണ്ട്. ഒന്നാം സമ്മാനം ഇലക്ട്രിക് കാർ, രണ്ടാം സമ്മാനം ഇലക്ട്രിക് സ്കൂട്ടർ ,മൂന്നാം സമ്മാനം എല്ലാ ജില്ലകൾക്കും ഒരു പവൻ വീതവും കൂടാതെ ഓരോ ആഴ്ചയിലും 5000 രൂപയുടെ നറുക്കെടുപ്പിലൂടെ ഗിഫ്റ്റ് വൗച്ചറുകളും നൽകും.
വാർത്തസമ്മേളനത്തില്‍ ഖാദി പയ്യന്നൂര്‍ കേന്ദ്ര ജില്ല മാനേജര്‍ എം. ആയിഷ, ഖാദി ഇന്‍ഡസ്ട്രിയല്‍ ഓഫിസര്‍മാരായ കെ.വി രാജേഷ്, ഷിബു, കാഞ്ഞങ്ങാട്, ഖാദി സൗഭാഗ്യ മാനേജര്‍ വി.വി രമേശന് എന്നിവർ സംബന്ധിച്ചു.