വിമാനത്തില്‍ പുക; പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ തിരിച്ചിറക്കി

കൊച്ചി: പുക ഉയരുന്നത് കണ്ടതിന് പിന്നാലെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. കൊച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്.

ഇന്നലെ രാത്രി പത്തരയ്ക്ക് പുറപ്പെട്ട വിമാനമാണ് ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കിയത്. പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ആണ് ജീവനക്കാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരുവിമാനത്തില്‍ കൊണ്ടുപോയി.

Leave A Reply