ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോൺ കോൾ; യുവതിയ്ക്ക് നഷ്ടമായത് 8.3 ലക്ഷം രൂപ

ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വന്ന ഫോൺ കോളിലൂടെ വഞ്ചിക്കപ്പെട്ട യുവതിയ്ക്ക് നഷ്ടമായത് 8.3 ലക്ഷം രൂപ.

ഗുരുഗ്രാമിലെ ഹൗസിംഗ് ബോര്‍ഡ് സൊസൈറ്റിയിലെ താമസക്കാരിയായ പ്രചി ശര്‍മ എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.

മുംബൈയിലെ ക്രൈംബ്രാഞ്ച് ഓഫീസര്‍മാരെന്ന് സ്വയം പരിചയപ്പെടുത്തിയാണ് യുവതിയുടെ ഫോണിലേക്ക് കോള്‍ എത്തിയത്. യുവതിയുടെ പേരില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ടുകെട്ടിയ ഒരു പാഴ്‌സലിനെ കുറിച്ചാണ് അറിയിച്ചത്. പാഴ്‌സലില്‍ മയക്കുമരുന്ന്, വിദേശ കറന്‍സി എന്നിവ ഉണ്ടെന്നും, ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ടെന്നും അവര്‍ യുവതിയോട് പറഞ്ഞു.

ഉടനടി സംശയം തോന്നിയ യുവതി കോളറോട് അവരുടെ ഐഡന്റിറ്റിയെക്കുറിച്ച്‌ അന്വേഷിച്ചെങ്കിലും, വ്യാജ വിവരങ്ങളാണ് നല്‍കിയത്. തിരിച്ചറിയല്‍ രേഖകള്‍ ഒറിജിനല്‍ ആണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ച ശേഷമാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈകലാക്കിയത്. മയക്കുമരുന്ന് കടത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ നിന്ന് യുവതിയെയും കുടുംബത്തെയും ഒഴിവാക്കുന്നതിന് 8.4 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. വിവിധ ആരോപണങ്ങളെ ഭയന്ന് തുക കൈമാറിയതോടെയാണ് തട്ടിപ്പ് വിവരം യുവതി മനസിലാക്കിയത്.

Leave A Reply