മുംബൈയിൽ ബുർഖ ധരിച്ചെത്തിയ കോളേജ് വിദ്യാർഥികളെ തിരിച്ചയച്ചു; പ്രതിഷേധം

മുംബൈ: മുംബൈയിലെ ചെമ്പൂർ കോളേജിൽ ബുർഖ ധരിച്ചെത്തിയെ വിദ്യാർഥികളെ തിരിച്ചയച്ചതിനെ തുടർന്ന് പ്രതിഷേധം.

ചൊവ്വാഴ്ച മുതലാണ് ജൂനിയർ കോളേജിൽ നിർബന്ധിത യൂണിഫോം നയം നിലവിൽ വന്നത്. ഇതോടെയാണ്  ബുർഖയടക്കമുള്ള വസ്ത്രങ്ങൾ വിലക്കിയത്.

ബുർഖ ധരിച്ചെത്തിയ വിദ്യാർഥികളെ പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ബുധനാഴ്ച പെൺകുട്ടികൾ ഗേറ്റിന് പുറത്ത് പ്രതിഷേധിച്ചു. ചില വിദ്യാർത്ഥികളും അവരോടൊപ്പം ചേർന്നു. പൊലീസും സമുദായ നേതാക്കളും ഇടപെട്ടതിനെ തുടർന്ന് കോളേജ് യൂണിഫോം അനുവദിക്കാൻ ചൊവ്വാഴ്ച വരെ സമയം അനുവദിച്ചു.

Leave A Reply