റാഗിങ്ങിന് വിധേയനായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുമ്പള: കാസർകോട് റാഗിങ്ങിന് വിധേയനായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജി.എച്.എസ്.എസ് ബേക്കൂറിലെ പ്ലസ് വൺ വിദ്യാർഥി പെർമുദെയിലെ ഷമീമിനെ (17) ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിദ്യാർഥിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഷൂസ് ധരിച്ച് ക്ലാസിൽ വന്നത് ചോദ്യം ചെയ്ത് സീനിയർ വിദ്യാർഥികൾ അക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർഥി പറയുന്നു.

Leave A Reply