കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി ഓണം മേള ഓഗസ്റ്റ് 28 വരെ നടക്കും. കോട്ടയത്തിന്റെ തനതായ ഉത്പന്നങ്ങൾക്ക് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കോട്ടൻ കുർത്തികൾ, നാടൻ പഞ്ഞി മെത്തകൾ, സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, ബെഡ്ഷീറ്റുകൾ, കൂടാതെ ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ തേൻ, ചക്കിലാട്ടിയ എളെളണ്ണ, സോപ്പ്, സ്റ്റാർച്ച്, തുടങ്ങിയവ മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഈ ഓണത്തിന് ഓരോ വീട്ടിലും ഒരു ഖാദി ഉത്പന്നം എന്ന ലക്ഷ്യത്തോടുകൂടിയാണ് മേള സംഘടിപ്പിക്കുന്നത്. ഖാദി തുണിത്തരങ്ങൾക്ക് 30% വരെ സർക്കാർ റിബേറ്റ്/ഡിസ്‌കൗണ്ടിനു പുറമേ ഓരോ ആയിരം രൂപയുടെ പർചേസിനും ആകർഷകമായ സമ്മാനങ്ങൾ അടങ്ങിയ സമ്മാനകൂപ്പണുകൾ ലഭിക്കും. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല,സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.