സീനിയർ മാനേജർ തസ്തികയിൽ സ്ഥിരം നിയമനം

കോട്ടയം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (സിവിൽ എൻജിനീയറിംഗ്) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. സിവിൽ എൻജിനീയറിംഗിൽ ബിരുദവും ഏഴ് വർഷത്തെ തൊഴിൽ പരിചയവുമുള്ള 45 വയസ്സിൽ (ഇളവുകൾ അനുവദനീയം) താഴെയുള്ളവർക്ക് അപേക്ഷിക്കാം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 10നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി. ഹാജരാക്കണം.

Leave A Reply