യുവതിയെ വീട്ടിൽ കയറി മർദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി

കോടതി കേസ് ഒത്തുതീർപ്പാക്കാൻ വിസമ്മതിച്ച യുവതിയെ വീട്ടിൽ കയറി മർദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ ന്യൂറിയ പ്രദേശത്താണ് സംഭവം. യുവതിയെ ഒരു സംഘം ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ബുധനാഴ്ചയോടെ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി പ്രതികളെ പിടികൂടിയില്ലെങ്കിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ജൂലൈ 31നാണ് യുവതി അതിക്രമം സംബന്ധിച്ച പരാതി നൽകുന്നത്. ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടില്ലെന്നും യുവതി ആരോപിച്ചു.

അക്രമി സംഘം വീട്ടിലേക്ക് അതിക്രമിച്ച് ക‍യറുന്നതിന്‍റെയും അക്രമിക്കുന്നതിന്‍റേയും ദൃശ്യങ്ങൾ പ്രദേശവാസികൾ കാമറയിൽ പകർത്തുകയും പിന്നീട് സമാൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമാിരുന്നു.

Leave A Reply