വിവാദ പ്രസംഗം; എൻ.എസ്.എസുമായി ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിൽ സി.പി.എം

തിരുവനന്തപുരം: സ്പീക്കറുടെ വിവാദ പ്രസംഗത്തിൽ എൻ.എസ്.എസുമായി കൂടുതൽ ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിൽ സി.പി.എം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തിൽ സമുദായ സംഘടനയുമായി പരസ്യമായ ഏറ്റുമുട്ടേണ്ടെന്നാണ് പാർട്ടിയിലെ ധാരണ.

ബി.ജെ.പിക്കും കോൺഗ്രസിനുമെതിരായ പ്രതികരണങ്ങളിലൂടെ പ്രശ്നം രാഷ്ട്രീയമാണ് എന്നു പ്രചരിപ്പിക്കാനാണ് സി.പി.എം താൽപര്യപ്പെടുന്നത്. എൻ.എസ്.എസിന്റെ തുടർ നീക്കങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ചെയ്യും.

ഇതേ സമയം എ.എൻ.ഷംസീറിന്റെ പ്രസംഗത്തിനെതിരെ തിരുവനന്തപുരത്തു നടന്ന നാമജപ ഘോഷയാത്രയിലെ ജനപങ്കാളിത്തം എൻ.എസ്.എസിനും ആത്മവിശ്വാസം നൽകുന്നുണ്ട്.

Leave A Reply