കുവൈത്തിൽ ട്രക്കുകള്‍ക്ക് പുതിയ പാര്‍ക്കിങ് സ്ഥലങ്ങള്‍ അനുവദിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രക്കുകള്‍ക്ക് പുതിയ പാര്‍ക്കിങ് സ്ഥലങ്ങള്‍ അനുവദിക്കും. മന്ത്രിമാരുടെ കൗണ്‍സിലിലെ സേവന സമിതി ട്രക്ക് പാര്‍ക്കിങ് സ്ഥലങ്ങളുടെ അഭാവം കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രം ചര്‍ച്ച ചെയ്തു.

സേവന സമിതി ധനമന്ത്രാലയത്തെയും കണ്ടു. കുവൈത്ത് മുനിസിപ്പാലിറ്റിയുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ചാവും ട്രക്ക് പാര്‍ക്കിങ് ഏരിയകള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി അന്തിമമാക്കുക. പരിഗണിക്കാൻ സാധ്യതയുള്ള നിരവധി സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ നിന്ന് മികച്ചതും സൗകര്യപ്രദവുമായ സ്ഥലങ്ങള്‍ അധികാരികള്‍ പരിശോധിച്ചുവരുകയാണ്.

പ്രത്യേക സ്ഥലങ്ങളില്‍ പുതിയ ട്രക്ക് പാര്‍ക്കിങ് സ്ഥലങ്ങള്‍ അനുവദിക്കാൻ വൈകാതെ തീരുമാനമെടുക്കും.

Leave A Reply