തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. 16 പേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. 16 പേരെയും രക്ഷിച്ചു.
ആറു പേർക്ക് പരുക്കേറ്റു. അപകടമുണ്ടായപ്പോൾ അഴിമുഖത്ത് പട്രോളിങ് നടത്തുകയായിരുന്ന മറൈൻ എൻഫോമെന്റിന്റെ മുന്ന് ബോട്ടുകൾ ഉടൻ രക്ഷയ്ക്കെത്തിയത് വൻ അപകടം ഒഴിവാക്കി.
പരുക്കേറ്റ കഹാർ, റൂബിൻ, സവാദ്, സാജിദ്, ഉമ്മർ, സഹദ് എന്നിവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.