കുവൈത്തിൽ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 15 കാറുകള്‍ മുനിസിപ്പാലിറ്റിയുടെ പിടിച്ചെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി. 18 എണ്ണം നീക്കം ചെയ്തു.

ജലീബ് അല്‍ ഷുയൂഖില്‍ ഫര്‍വാനിയ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പൊതു ശുചിത്വ, റോഡ് ഒക്യുപൻസി വിഭാഗമാണ് പരിശോധന നടത്തിയത്.

പൊതുശുചിത്വവും റോഡ് ഒക്യുപൻസി ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. പൊതു ശുചിത്വ, റോഡ് ഒക്യുപൻസി ടീം ഫീല്‍ഡ് പരിശോധനകള്‍ തുടരുമെന്നും വ്യക്തമാക്കി.

നിയമലംഘകരെ നിരീക്ഷിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക എന്നതിന്റെ ഭാഗമായാണ് പരിശോധനകളെന്ന് പൊതുശുചിത്വം, റോഡ് ഒക്യുപൻസി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മിഷാല്‍ അല്‍ അസ്മി പറഞ്ഞു.

 

Leave A Reply