യമനിലെ സാമ്ബത്തിക പ്രതിസന്ധി തീര്‍ക്കാനും വികസനത്തിനും വേണ്ടി സൗദി അറേബ്യ പതിനായിരം കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ചു.
ബജറ്റ് കമ്മി പരിഹരിക്കാൻ യെമൻ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായാണ് സാമ്ബത്തിക സഹായം നല്‍കിയത്.
റിയാദില്‍ നടന്ന സഹായ പാക്കേജില്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ യെമനിലെ സൗദി അംബാസഡര്‍ മുഹമ്മദ് അല്‍ ജാബറും യെമൻ ധനമന്ത്രി ബിൻ ബ്രയിക്കും പങ്കെടുത്തു. 2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ സൗദി അറേബ്യ 4 ബില്യണ്‍ ഡോളര്‍ യമന് സഹായമായി നല്‍കിയിട്ടുണ്ട്. ഈ സഹായത്തില്‍ പകുതിയോളം സെൻട്രല്‍ ബാങ്ക് വഴിയായിരുന്നു. ഇതിന് പിന്നാലെയാണ് പതിനായിരം കോടി രൂപയുടെ പുതിയ സഹായം.
യെമൻ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുകയാണ് സഹായത്തിന്റെ ലക്ഷ്യം.