ഹരിയാന സംഘര്‍ഷം ആസൂത്രിതമെന്ന് പൊലീസ് എഫ്‌ഐആര്‍

നൂഹ്: ഹരിയാനയിലെ നൂഹില്‍ ഉണ്ടായ സംഘര്‍ഷം ആസൂത്രിതമെന്ന് പൊലീസ് എഫ്‌ഐആര്‍.  പൊലീസുകാരെ ജീവനോടെ കത്തിക്കുവെന്ന് ജനക്കൂട്ടം ആക്രോശങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

നൂഹില്‍ വിവിധയിടങ്ങളിലായി പൊലീസിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നിരുന്നു. നൂറുകണക്കിന് വരുന്ന ജനക്കൂട്ടം സ്റ്റേഷൻ ‌വളഞ്ഞ് കല്ലെറിയുകയും പൊലീസുകാരെ കൊല്ലുമെന്ന് ആക്രോശിക്കുകയും ചെയ്തു. പിന്നാലെ ബസ് ഉപയോഗിച്ച്‌ പ്രധാന ഗേറ്റ് തകര്‍ത്ത് ജനക്കൂട്ടം അകത്തുകയറി.

കെട്ടിടത്തിനു മുകളില്‍കയറി ആയുധങ്ങള്‍ ഉപയോഗിച്ച്‌ പൊലീസുകാര്‍ക്കുനേരെ വെടിയുതിര്‍ത്തുവെന്ന് സൈബര്‍ സെല്‍ പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം, സംഘര്‍ഷങ്ങള്‍ക്ക് കാരണമായതായി പറയുന്ന മോനുമാനേസിറിനെതിരെ തെരച്ചില്‍ ഊര്‍ജിതമാക്കി.

 

Leave A Reply