അപകീര്‍ത്തിക്കേസ്; അശോക് ഗെഹ്‌ലോട്ടിന് എതിരെയുള്ള സമൻസിന് സ്റ്റേ നല്‍കാൻ വിസമ്മതിച്ച് കോടതി On Aug 3, 2023 ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് എതിരെയുള്ള സമൻസിന് സ്റ്റേ നല്‍കാൻ വിസമ്മതിച്ച് ഡല്‍ഹി റൗസ് അവന്യൂ കോടതി. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് നല്‍കിയ പരാതിയില്‍ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് ഗെഹ്‌ലോട്ടിന് അഡീഷണല്‍ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ഹര്‍ജീത് സിംഗ് ജസ്പാല്‍ നോട്ടീസയച്ചിരിക്കുന്നത്. സഞ്ജീവനി പദ്ധതിയിലെ നിക്ഷേപകരുടെ പണം നഷ്ടമായ സംഭവത്തില്‍ ഷെഖാവത്ത് കുറ്റക്കാരനാണെന്ന വിധത്തിലുള്ള ഗെഹ്‌ലോട്ടിന്‍റെ പരമാര്‍ശത്തിലാണ് കേസെടുത്തത്. Share