കലാലയം ക്ലബ് ജില്ലാ ഉദ്‌ഘാടനം

തിരൂരങ്ങാടി: എസ് എസ് എഫ് യൂണിറ്റുകളിൽ രുപീകരിക്കുന്ന കലാലയം ക്ലബ് ജില്ലാ ഉദ്‌ഘാടനം തിരൂരങ്ങാടി സി കെ നഗർ യൂണിറ്റിൽ നടന്നു. പ്രവർത്തകരുടെ സാംസ്കാരികവും സര്ഗാത്മകവുമായ കഴിവുകൾ പരിപോഷിപ്പിക്കുക എന്നതാണ് ക്ലബിന്റെ ലക്ഷ്യം. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി ഡോ. മുഹമ്മദ് ഫൈള് ഉദ്‌ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രെട്ടറി സൈനുൽ ആബിദ് വിഷയമവതരിപ്പിച്ചു. ജില്ലാ എക്സിക്യൂറ്റീവ് കൗൺസിൽ അംഗം സുഹൈൽ ഫാളിലി, തിരൂരങ്ങാടി ഡിവിഷൻ ജനറൽ സെക്രെട്ടറി മുഹമ്മദ് ആബിദ്, മുസ്തഫ മഹ്‌ളരി, ഉവൈസ് സംബന്ധിച്ചു.

Leave A Reply