ഹൈക്കോടതി വിധി: ബിഹാറിൽ ജാതി സര്‍വേയ്ക്കായി തയാറെടുപ്പുകള്‍ തുടങ്ങി

പാറ്റ്ന: ജാതി സര്‍വേയ്ക്കായി ബിഹാറില്‍ തയാറെടുപ്പുകള്‍ തുടങ്ങി. പാറ്റ്ന ഹൈക്കോടതിയുടെ അനുകൂല വിധിയെത്തുടര്‍ന്നാണ് ഇത്.
ഇതിന്‍റെ ഭാഗമായി അധ്യാപകര്‍ക്കായുള്ള മുഴുവൻ പരിശീലന പരിപാടികളും നിര്‍ത്തിവയ്ക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു.

പരിശീലന പരിപാടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാൻ സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച്‌ ആൻഡ് ട്രെയിനിംഗ് (എസ്‌സിഇആര്‍‌ടി) ബന്ധപ്പെട്ട ഉദ്യോഗസ്ഥമേധാവികള്‍ക്ക് കത്ത് നല്‍കി. അധ്യാപകരെ പൂര്‍ണമായും സര്‍വേയ്ക്കായി ഉപയോഗിക്കുകയാണ് ലക്ഷ്യം.

Leave A Reply