തിരുവനന്തപുരം: വിശ്വാസികളെ വേദനിപ്പിച്ച പരാമര്‍ശങ്ങള്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ തിരുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഷംസീറിനെ സി.പി.എം സംരക്ഷിക്കുന്നത് മതേതര കേരളത്തെ കുത്തിനോവിക്കുന്നതിന് തുല്യമെന്നും സുധാകരന്‍ പറഞ്ഞു.
ഭരണകൂടം മതപരമായ കാര്യങ്ങളില്‍നിന്ന് അകന്നു നില്‍ക്കുകന്നതാണ് മതേതരത്വത്തിന്റെ അടിത്തറ. മാപ്പുമില്ല, തിരുത്തുമില്ല എന്ന ആക്രോശിക്കുന്ന എം.വി.ഗോവിന്ദൻ ശബരിമല വിഷയയത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി മാപ്പുപറഞ്ഞത് മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.
വർഗീയവാദികൾക്ക് ആയുധമാക്കാൻ കഴിയുന്ന പ്രസ്താവന നടത്തരുതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരളത്തിലെ സാമൂഹിക അന്തരീക്ഷം സങ്കീർണമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ്.
വിവാദത്തിൽ പ്രതികരിക്കാതിരുന്നത് മനപൂർവമാണെന്നും വി.ഡി.സതീശൻ പറഞ്ഞു ആളിക്കത്തിക്കേണ്ടെന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നതെന്ന് സതീശൻ പറഞ്ഞപ്പോൾ ഭരണഘടനാപദവികളില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാട്ടണമെന്ന് കെ.സി.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
മണിപ്പൂരിലും ഹരിയാനയിലും നടക്കുന്നത് മറക്കരുതെന്നും ഭരണഘടനാ പദവികളിലിരിക്കുന്നവർ ഉത്തരവാദിത്തം കാട്ടണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. ശബരിമലയ്ക്ക് ശേഷം സി.പി.എം വീണ്ടും വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എൻ.എസ്.എസിന് പൂർണ പിന്തുണ പ്രഖ്യാപിച്ച ചെന്നിത്തല, വിശ്വാസികൾക്കൊപ്പമാണ് കോൺഗ്രസ് എന്ന് അടിവരയിട്ടു.