ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ചാവേർ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. സ്ഫോടനത്തിൽ 63 പേർ മരിച്ചതായി അധികൃതർ വ്യക്തമാക്കി.
പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുൻഖ്വ പ്രവിശ്യയില്‍ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ചാവേർ സ്ഫോടനം നടത്തിയത്.
പരിക്കേറ്റ ഇരുന്നൂറോളം പേരിൽ 80 പേർ ആശുപത്രി വിട്ടതായും 123 പേർ പെഷവാര്‍, ടിമേര്ഗരാ മേഖലകളിലെ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണെന്നും റിപ്പോർട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് നാലിനാണ് അഫ്ഗാനിസ്ഥാന് അതിര്‍ത്തിക്ക് സമീപത്തുള്ള ബജുര് ജില്ലയിലെ ഖാര് മേഖലയിൽ സ്ഫോടനം നടന്നത്. തീവ്ര ചിന്താഗതിയുള്ള മൗലാന ഫസ്ലുര് റഹ്മാന് നയിക്കുന്ന ജാമിയത്ത് ഉലമ ഇ ഇസ്ലാം ഫസല്‍ പാര്‍ട്ടി (ജെയുഇഎഫ്) സമ്മേളനത്തിനിടെയായിരുന്നു സംഭവം.