ആ​സാ​മി​ല്‍ ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തി​യ ബ​ജ്‌​റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

ഗോ​ഹ​ട്ടി: ആ​സാ​മി​ല്‍ ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തി​യ ബ​ജ്‌​റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ പൊലീസ് അറസ്റ്റ് ചെയ്തു. ബി​ജോ​യ് ഘോ​ഷ്, ഗോ​പാ​ല്‍ ബോ​റ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ദ​രാം​ഗ് ജി​ല്ല​യി​ലെ മം​ഗ​ള്‍​ദോ​യി​ലെ മ​ഹ​ര്‍​ഷി വി​ദ്യാ മ​ന്ദി​ര്‍ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പിടിയിലായ പ്രതികളെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.  ചൊ​വ്വാ​ഴ്ച സ്‌​കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ ഹേ​മ​ന്ത പ​യേ​ങ്ങി​നെ​യും സ്‌​കൂ​ൾ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യ ര​ത്ത​ൻ ദാ​സി​നെ​യും ആ​യു​ധ പ​രി​ശീ​ല​ന​ത്തി​ലെ പ​ങ്കി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റ് ചെ​യ്ത​തിരുന്നു.

 

Leave A Reply