രാജ്യത്ത് 14500 പി എം ശ്രീ സ്കൂളുകൾ മാതൃകാ വിദ്യാലയങ്ങളായി ഉയർന്ന് മറ്റ് സ്‌കൂളുകൾക്ക് നേതൃത്വം നൽകും

ന്യൂഡൽഹി : രാജ്യത്ത്  14500 പി എം ശ്രീ സ്കൂളുകൾ മാതൃകാ വിദ്യാലയങ്ങളായി ഉയർന്ന് മറ്റ് സ്‌കൂളുകൾക്ക് നേതൃത്വം നൽകും

പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (PM SHRI) എന്ന പേരിൽ പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കാബിനറ്റ് 2022 സെപ്റ്റംബർ 7-നാണ് അംഗീകാരം നൽകിയത്.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 നടപ്പിലാക്കുന്നത് പ്രദർശിപ്പിക്കുന്നതിനും    ഒരു നിശ്ചിത കാലയളവിൽ മാതൃകാ സ്‌കൂളുകളായി ഉയർന്നുവരുന്നതിനും  തൊട്ടടുത്തുള്ള  മറ്റ് സ്കൂളുകൾക്ക് നേതൃത്വം നൽകാനും ഇത് ലക്ഷ്യമിടുന്നു.

കേന്ദ്ര ഗവൺമെന്റ് / സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങൾ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന സ്കൂളുകളിൽ നിന്ന് നിലവിലുള്ള സ്കൂളുകളെ ശക്തിപ്പെടുത്തി 14500 ലധികം PM SHRI സ്കൂളുകൾ സ്ഥാപിക്കാൻ ഈ പദ്ധതി പ്രകാരം വ്യവസ്ഥയുണ്ട്.  PM SHRI സ്കൂളുകളുടെ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 27 സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് മൊത്തം 6207 സ്കൂളുകൾ , കെവിഎസ് / എൻവിഎസ് ഉൾപ്പടെ ,  തിരഞ്ഞെടുത്തു. ഇതിലൂടെ  35 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും

വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ്  ഇക്കാര്യം

Leave A Reply