സൗദിയിലെ ഗാർഹിക തൊഴിലാളിൾക്ക് മുസാനിദ് പ്ലാറ്റ്‌ഫോം വഴി സ്‌പോൺസർഷിപ്പ് മാറാം

സൗദിയിലെ ഗാർഹിക തൊഴിലാളിൾക്ക് മുസാനിദ് പ്ലാറ്റ്‌ഫോം വഴി സ്‌പോൺസർഷിപ്പ് മാറാം.ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള തൊഴിലാളികൾക്ക് ഈ സേവനം ഉപയോഗിക്കാം. ഗാർഹിക തൊഴിൽ മേഖലയിലെ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം.

ഗാർഹിക ജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റത്തിനായി അബ്ഷിർ പ്ലാറ്റ് ഫോമിൽ നിലവിലുള്ള സേവനത്തിന് പുറമെയാണ് മുസാനെദ് പ്ലാറ്റ് ഫോമിലും പുതിയ സേവനം ആരംഭിച്ചത്. ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ സേവനം പ്രാബല്യത്തിൽ വന്നു. ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിൽ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമാകുന്നതാണ് പുതിയ സേവനം.

Leave A Reply