കൊല്ലം: പുഷ്പകൃഷിയില്‍ വിജയിച്ചതിന്റെ സന്തോഷത്തിലാണ് അഞ്ചല്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകരായ നിറവ് യൂണിറ്റ് ഭാരവാഹികള്‍. ചിങ്ങമാസത്തില്‍ വിളവെടുപ്പ് ലക്ഷ്യമിട്ട് 30 സെന്റ് ഭൂമിയിലാണ് നിറവ് കുടുംബശ്രീ പുഷ്പകൃഷി ആരംഭിച്ചത്. എന്നാല്‍ പുഷ്പകൃഷിയുടെ വിളവെടുപ്പ് കര്‍ക്കിടകത്തില്‍ തന്നെ നടത്തേണ്ടി വന്നതിന്റെ ഇരട്ടി സന്തോഷത്തിലാണ് നിറവ് കുടുംബശ്രീ യൂണിറ്റ് ഭാരവാഹികളായ നെസീമ താജ്, ജിഷ, സലീന, രജനി എന്നിവര്‍.
ഏകദേശം 50 കിലോ പൂക്കളാണ് ആദ്യഘട്ടത്തില്‍ വിളവെടുത്തത്. ചെണ്ടുമല്ലി പുഷ്പ പാടം കാണാനും ദൃശ്യം പകര്‍ത്താനും ഇപ്പോള്‍ പ്രദേശവാസികളുടെ വന്‍ തിരക്കാണ്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ മുരളി, പഞ്ചായത്ത് പ്രസിഡന്റ് സജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മായാകുമാരി, എ സക്കീര്‍ ഹുസൈന്‍, പഞ്ചായത്തംഗം എ നൗഷാദ്, സി ഡി എസ് ചെയര്‍പേഴ്സണ്‍ സിന്ദു അനിമോന്‍, വൈസ് ചെയര്‍പേഴ്സണ്‍ രാധിക, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അന്‍സി എം. സലീം, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ഷാജി, അഞ്ചല്‍ കൃഷി ഓഫീസര്‍ ജിഷാറാണി, മൊയ്ദു അഞ്ചല്‍ എന്നിവര്‍ പങ്കെടുത്തു.