നാമ ജപ ഘോഷയാത്ര; സ്പീക്കർ ഷംസീറിനെതിരെ നിലപാട് കടുപ്പിച്ച് എൻഎസ്എസ്

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനെതിരെ കൂടുതൽ കടുപ്പിക്കാൻ എൻഎസ്എസിന്റെ തീരുമാനം. ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിനോടൊപ്പം നാമ ജപ ഘോഷയാത്രയും നടത്തും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ മാതൃകയിലാണ് നാമ ജപ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രത്തിൽ നിന്നും തുടങ്ങുന്ന നാമ ജപ ഘോഷയാത്ര ഈസ്റ്റ് ഫോർട്ടിൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ നടത്താനാണ് തീരുമാനം..

നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് നേരത്തെ ആഹ്വാനം ചെയ്തിരിക്കുന്നത്. എൻഎസ്എസ് താലൂക്ക് യൂണിയനുകൾക്കാണ് ജനറൽ സെക്രട്ടറി നിർദേശം നൽകിയത്. എഎൻ ഷംസീർ പരാമർശം പിൻവലിക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സമര പ്രഖ്യാപനം നടത്തിയത്.

Leave A Reply