പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കുറ്റിക്കാട്ടില്‍ നിന്നും പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ തുമ്പയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പോലീസിന്റെ പിടിയിൽ. മോഷണക്കേസിലെ പ്രതി കൊല്ലം സ്വദേശി ശ്രീശുഭൻ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ശ്രീശുഭൻ തുമ്പ പോലീസ് സ്റ്റേഷനിൽ നിന്ന് ഓടിപ്പോയത്.

ടെക്നോപാർക്കിന് സമീപം നിളാ നഗറിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കവേയാണ് ഇയാളെ പോലീസ് സംഘം വീണ്ടും പിടികൂടുകയായിരുന്നു.

Leave A Reply